കൊച്ചി: ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടു സെക്രട്ടേറിയറ്റിലെ തന്ത്രപ്രധാനമായ ഓഫീസിനെ നിയന്ത്രിക്കുന്ന പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയ്യും. 19നു ഹാജരാകണെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിനു നോട്ടീസ് നല്കി. സർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറെയും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെയും കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. പൊതു ഭരണവകുപ്പിന്റെ കീഴിലാണ് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസ്. സര്‍ക്കാരിലെ ഉന്നതരുടെ യാത്രകളും താമസവും ഈ ഓഫീസ് അറിഞ്ഞാണു നടക്കുക.
എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രോട്ടോകോള്‍ ഓഫീസിൽനിന്നു വിവരങ്ങള്‍ തേടിയിരുന്നു. എന്‍ഐഎ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ഡോളര്‍ കടത്തില്‍ സ്വപ്നയും സരിത്തും നല്കിയ മൊഴികളിൽ കൃത്യത വരുത്താനായി സ്പീക്കർ ഉൾപ്പെടെയുള്ള പ്രമുഖരുടെ വിദേശയാത്ര സംബന്ധിച്ചും പാഴ്സല്‍ സംബന്ധിച്ചും വിവരങ്ങള്‍ ശേഖരിക്കുകയാണു കസ്റ്റംസിന്റെ ലക്ഷ്യം.
ഡോളര്‍ കടത്ത്: പ്രോട്ടോകോള്‍ ഓഫീസറെ 19നു ചോദ്യംചെയ്യും
12:54 AM Jan 17, 2021 | Deepika.com