തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5,960 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,011 പേർ രോഗമുക്തി നേടി. 64,908 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ശതമാനം.
ഇന്നലെ 27 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 3,442 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 5,403 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 417 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂർ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂർ 207, ഇടുക്കി 181, കാസർഗോഡ് 92.
5,960 പേർക്കു കോവിഡ്
12:54 AM Jan 17, 2021 | Deepika.com