കൊച്ചി: ബിജെപിയിലെ പ്രശ്നപരിഹാരത്തിനു കേന്ദ്ര നേതൃത്വവും ആര്‍എസ്എസും ഇടപെടുന്നതിനു പിന്നാലെ പ്രശ്നപരിഹാരമുണ്ടാകുമെന്ന സൂചന നല്കി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്. ശോഭ സുരേന്ദ്രന്റെ പ്രശ്നം പരിഹരിക്കും. ശോഭ സജീവമായിത്തന്നെ മത്സരരംഗത്തുണ്ടായിരിക്കുമെന്നും രാധാകൃഷ്ണന് പറഞ്ഞു.
സംസ്ഥാന നേതാക്കളെല്ലാം ഇക്കുറി മത്സരരംഗത്തുണ്ടാകില്ലെന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണന്റെ നിലപാടിനെയും എ.എന്‍. രാധാകൃഷ്ണന് തള്ളി. എല്ലാ പ്രധാനപ്പെട്ട നേതാക്കളും ഇക്കുറി മത്സരരംഗത്തുണ്ടായിരിക്കും. മുതിര്‍ന്ന നേതാവായതിനാല്‍ ഒ. രാജഗോപാല്‍ മത്സരിക്കണോയെന്ന് തങ്ങള്‍ക്ക് തീരുമാനിക്കാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രതീക്ഷിച്ച ഫലമുണ്ടാക്കാന്‍ ബിജെപിക്കു കഴിഞ്ഞില്ലെന്നും എ.എന്‍. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
ശോഭ സുരേന്ദ്രന്റെ പ്രശ്നം പരിഹരിക്കുമെന്ന് എ.എന്‍. രാധാകൃഷ്ണന്
12:30 AM Jan 17, 2021 | Deepika.com