ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ല: ബിജു പ്രഭാകർ
12:30 AM Jan 17, 2021 | Deepika.com
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും അഞ്ചു ശതമാനം ജീവനക്കാർ കുഴപ്പക്കാരാണെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും വിശദീകരണവുമായി കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാർ 100 കോടി രൂപ വെട്ടിച്ചെന്ന് പറഞ്ഞില്ല. കെഎസ്ആർടിസിയുടെ 100 കോടി രൂപ കാണാനില്ലെന്നു മാത്രമേ താൻ പറഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.