ഹിന്ദി കവിതാലാപന മത്സരം: രജിസ്ട്രേഷന് 20 വരെ
12:21 AM Jan 17, 2021 | Deepika.com
കറുകച്ചാല്‍: കൂത്രപ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ ശതാബ്ദി വര്‍ഷത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അഖിലകേരള ഓണ്‍ലൈന്‍ ഹിന്ദി കവിതാലാപന മത്സരം ‘സ്വരലയം 2021’ നടത്തുന്നു. ആറു മുതല്‍ 10 വരെ ക്ലാസുകളില്‍ (സ്റ്റേറ്റ് സിലബസ്) പഠിക്കുന്ന കുട്ടികള്‍ക്കു പങ്കെടുക്കാം. രജിസ്ട്രേഷന് ജനുവരി 20 വരെ. 1501 രൂപ, 1001 രൂപ, 751 രൂപ എന്നിങ്ങനെ സമ്മാനങ്ങള്‍ നൽകും. വീഡിയോ ജനുവരി 26 ന് അഞ്ചിനു മുമ്പായി താഴെ തന്നിരിക്കുന്ന നമ്പരില്‍ അയച്ചുനൽകണം. ഫോൺ: 9605019840.