കൊച്ചി: പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റും കാരുണ്യ പ്രസ്ഥാനമായ സി.സി. ഹാര്‍ട്ട്ലിംഗ്സ് ഗ്ലോബല്‍ ചെയര്‍മാനുമായ ഷെവ. ഡോ. മോഹന്‍ തോമസിന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് അനുമോദിക്കും.
വൈകിട്ട് 6.45 ന് സൂം കോണ്‍ഫറന്‍സായി നടക്കുന്ന അനുമോദന സമ്മേളനം സീറോ മലബാര്‍ മൈഗ്രന്റ്സ് കമ്മീഷന് ചെയര്‍മാനും ഷംഷാബാദ് രൂപത ബിഷപുമായ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.
ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി തുടങ്ങിയവര്‍ പ്രസംഗിക്കും.
ഡോ. മോഹന്‍ തോമസിനെ അനുമോദിക്കും
12:21 AM Jan 17, 2021 | Deepika.com