തിരുവനന്തപുരം: അങ്കണവാടി ടീച്ചർമാരുടെ പ്രതിമാസ പെൻഷൻ രണ്ടായിരം രൂപയായും ഹെൽപർമാരുടേത് 1500 രൂപയായും ഉയർത്തി.
പത്തുവർഷത്തിൽ താഴെ സർവീസുള്ളവർക്ക് 500 രൂപ വീതവും മുകളിലുള്ളവർക്ക് ആയിരം രൂപയും അലവൻസ് വർധന.
സൈക്കോ സോഷ്യൽ സ്കൂൾ കൗണ്‍സിലേഴ്സിന്റെ ഹോണറേറിയം 2400 രൂപയായി ഉയർത്തുന്നു. പാചകത്തൊഴിലാളികളുടെ പ്രതിദിന അലവൻസിൽ 50 രൂപയുടെ വർധന.
സർക്കാർ സ്കൂളുകളിലെ പ്രീ-പ്രൈമറി അധ്യാപകർ/ആയമാരിൽ 10 വർഷത്തിൽ താഴെയുള്ളവരുടെ അലവൻസ് 500 രൂപ വീതവും അതിനു മുകളിലുള്ളവരുടേത് ആയിരം രൂപ വീതവും വർധന.
സിഡിഎസ് ചെയർപേഴ്സണ്‍മാരുടെ ഓണറേറിയം 8000 രൂപ
തിരുവനന്തപുരം: തദ്ദേശഭരണ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വീതം വർധിപ്പിച്ചു. വിവാഹ ധനസഹായം അയ്യായിരത്തിൽ നിന്നും 25000 രൂപയാക്കി.
പ്രസവാനുകൂല്യം പതിനായിരം രൂപയായി ഉയർത്തി. പ്രത്യേക ചികിത്സാ സഹായം 20,000ത്തിൽനിന്നും 50,000 രൂപയായി.
ചികിത്സാ ധനസഹായം 5000 രൂപ
തിരുവനന്തപുരം: ഹയർ സെക്കൻഡറി മുതൽ ബിരുദ-ബിരുദാനന്തരതലം വരെയും പ്രഫഷണൽ കോഴ്സുകൾക്കും പ്രതിവർഷം സ്കോളർഷിപ്പ് കൊണ്ടുവന്നു. 1500 മുതൽ 7000 രൂപ വരെ വിവിധ കോഴ്സുകൾക്കുള്ള സ്കോളർഷിപ്. പട്ടികവിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, അന്ത്യോദയ വീടുകൾ എന്നീ വിഭാഗങ്ങളിലെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്.
* കെ-ഫോണ്‍ ആദ്യഘട്ടം ഫെബ്രുവരിയോടെ
* കെ-ഫോണ്‍ വഴി ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യം ഇന്റർനെറ്റ് കണക്ഷൻ.
* ഉന്നത വിദ്യാഭ്യാസ മേഖലയിൽ 3-5 ലക്ഷം പേർക്കുകൂടി പഠനസൗകര്യങ്ങൾ.
* സർവകലാശാലകൾക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ.
* 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രതിമാസം ഒരുലക്ഷം രൂപ വരെ.
* അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി രൂപയുടെ ധനസഹായം.
* കെഎസ്ഡിപിയിൽ 150 കോടി രൂപ ചെലവിൽ പുതിയ ഓങ്കോ ഡ്രഗ്ഗ് പാർക്ക്.
* കൊച്ചി പെട്രോ കെമിക്കൽ പാർക്കിൽ ബൾക്ക് ഡ്രഗ് ഉത്പാദനത്തിന് ഫാർമ പാർക്ക്.
* പ്രവാസി തൊഴിൽ പദ്ധതിക്കു വേണ്ടി നൂറു രൂപ.
* തൊഴിലുറപ്പു പദ്ധതിയിൽ മൂന്നു ലക്ഷം പേർക്കുകൂടി തൊഴിൽ നൽകും.
* തൊഴിലുറപ്പു ക്ഷേമനിധി നിലവിൽ വരും.
* അയ്യൻകാളി നഗരം തൊഴിലുറപ്പ് പദ്ധതിക്ക് നൂറു കോടി രൂപ.
* പാരിപ്പള്ളി, മഞ്ചേരി മെഡിക്കൽ കോളജുകളിൽ പുതിയ നഴ്സിംഗ് കോളജുകൾ.
* വയനാട് മെഡിക്കൽ കോളജിനു കിഫ്ബിയിൽ നിന്നും 300 കോടി രൂപ.
* ലൈഫ് മിഷൻ വഴി 1.5 ലക്ഷം വീടുകൾകൂടി നൽകും.
* കെഎസ്ആർടിസിക്ക് 1800 കോടി രൂപ സർക്കാർ ധനസഹായം
* ജീവനക്കാരുടെ കുടിശികയ്ക്ക് 225 കോടി രൂപ.
* കുടുംബശ്രീക്ക് 1749 കോടി രൂപ.
ആശാ വർക്കർമാരുടെ അലവൻസ് 1000 രൂപ വർധിപ്പിച്ചു
01:54 AM Jan 16, 2021 | Deepika.com