തിരുവനന്തപുരം: 2021-22ൽ 8383 കിലോമീറ്റർ റോഡുകൾ പൂർത്തീകരിക്കും. ആലപ്പുഴ- ചങ്ങനാശേരി സെമി എലിവേറ്റഡ് ഹൈവേ ഏറ്റെടുക്കും. പാരി സ്ഥിതിക അവലോകനം പൂർത്തിയാക്കി വയനാട് തുരങ്കപാത നടപ്പാക്കും. 36 റെയിൽവേ മേൽപ്പാലങ്ങൾ, പൊന്നാനി, മുനന്പം പാലങ്ങൾ, പുനലൂർ- കോന്നി- പ്ലാച്ചേരി- പൊൻകുന്നം 82 കിലോ മീറ്റർ റോഡ് നിർമിക്കും.
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ തിരുവനന്തപുരം, കോഴിക്കോട് രണ്ടാംഘട്ടവും കൊല്ലം, തൃശൂർ, ആലപ്പുഴ റോഡുകളും നിർമിക്കും. മലയോര ഹൈവേയുടെ 12 റീച്ചുകൾ പൂർത്തീകരിക്കും.
8383 കിലോമീറ്റർ റോഡ് നിർമിക്കും
01:54 AM Jan 16, 2021 | Deepika.com