തിരുവനന്തപുരം: കൂനമ്മാവിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ മ്യൂസിയത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. സാംസ്കാരിക മേഖലയ്ക്ക് ആകെ 157 കോടി രൂപയാണ് ഇക്കുറി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറന്മുളയിലെ സുഗതകുമാരിയുടെ തറവാട് വീട് മലയാള കവിതകളുടെ ദൃശ്യ-ശ്രവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ ട്രസ്റ്റിന് അനുവദിച്ചു.
എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിർമിക്കുന്നതിലേക്ക് അഞ്ചുകോടിയും തൃശൂരിൽ സ്വാമി വിവേകാനന്ദ പ്രതിമ സ്ഥാപിക്കുന്നതിന് പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിന് 25 ലക്ഷം രൂപയും അനുവദിച്ചു.തിരുവിതാംകൂർ, കൊച്ചി നിയമസഭാ അംഗങ്ങളായിരുന്നിട്ടുള്ള പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ നവോത്ഥാനനായകർക്കെല്ലാം അവരുടെ നാട്ടിൽ സ്മാരകം നിർമിക്കുന്നതിന് 25 ലക്ഷം രൂപ വീതം അനുവദിച്ചു.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് മ്യൂസിയത്തിന് 50 ലക്ഷം
01:54 AM Jan 16, 2021 | Deepika.com