തിരുവനന്തപുരം: കാലാവധി അവസാനിക്കാൻ കേവലം രണ്ടുമാസം മാത്രമുള്ളപ്പോൾ മന്ത്രി തോമസ് ഐസക് സന്പൂർണ ബജറ്റ് അവതരിപ്പിച്ചത് രാഷ്ട്രീയ അധാർമികതയും തെറ്റായ നടപടിയുമാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ശേഷിക്കുന്ന കാലയളവിലേക്കുള്ള ചെലവുകൾക്കായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്. ഇടതു സർക്കാർ അഞ്ചു വർഷംകൊണ്ട് സമസ്തമേഖകളും തകർത്തതിന്റെ നേർചിത്രമാണ് ബജറ്റിലുള്ളത്. നിറംപിടിപ്പിച്ച നുണകൾ നിരത്തി എൽഡിഎഫിന്റെ പ്രകടന പത്രിക വായിക്കുക മാത്രമാണ് ധനമന്ത്രി സഭയിൽ ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സന്പൂർണ ബജറ്റ് രാഷ്ട്രീയ അധാർമികത: മുല്ലപ്പള്ളി
01:02 AM Jan 16, 2021 | Deepika.com