കൊച്ചി: രണ്ടു പ്രളയങ്ങള്‍ തകര്‍ത്ത കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു കാര്‍ഷികോത്പന്നങ്ങളുടെ സംഭരണ വിലയില്‍ വരുത്തിയ വര്‍ധന പര്യാപ്തമല്ലെന്നു കേരള കോണ്‍ഗ്രസ് (ജേക്കബ്) ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ. റബറിന്റെ വിലസ്ഥിരതാ ഫണ്ട് 20 രൂപ മാത്രമാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. റബറിന് 70 രൂപ വിപണിയില്‍ വിലയുണ്ടായിരുന്ന സമയത്താണ് യുഡിഎഫ് സര്‍ക്കാര്‍ വിലസ്ഥിരതാ ഫണ്ട് 150 രൂപയായി പ്രഖ്യാപിച്ചത്.
ഇന്നു വിപണിയില്‍ ഏകദേശം 140 രൂപ വരെ വിലയുള്ളപ്പോള്‍ 20 മാത്രമാണു വര്‍ധിപ്പിച്ചത്. റബറിന്റെ ഉത്പാദന ചെലവ് കണക്കാക്കി ഏറ്റവും കുറഞ്ഞത് 200 രൂപയായെങ്കിലും വര്‍ധിപ്പിക്കേണ്ടിയിരുന്നു. നെല്ലിന് പ്രഖ്യാപിച്ച താങ്ങുവില തികച്ചും അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തി: അനൂപ് ജേക്കബ്
01:02 AM Jan 16, 2021 | Deepika.com