കൊയിലാണ്ടി: ഉള്ള്യേരി അത്തോളി കൊടശേരിയിൽ എൽപിജി സിലിണ്ടർ കയറ്റിയ ലോറിക്ക് തീപിടിച്ചു. വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. മംഗളൂരുവിൽനിന്ന് ഗ്യാസ് സിലണ്ടർ നിറച്ച് കോഴിക്കോട്ടേക്കു പോകുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. കാബിനകത്തുനിന്നാണ് തീ പടർന്നത്. ഉടൻ തന്നെ ഡ്രൈവർ പന്തീരാങ്കാവ് സ്വദേശി രാധാകൃഷ്ണൻ ചാടിയിറങ്ങി. തീ ആളിപ്പടർന്നതോടെ നാട്ടുകാർ കൊയിലാണ്ടി ഫയർസ്റ്റേഷനിൽ വിവരമറിയിച്ചു. ഉടൻ സംഘം കുതിച്ചെത്തി തീയണച്ചു.
342 നിറച്ച സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്. ഇതിൽ മൂന്നോളം സിലിണ്ടറുകൾ തീ പിടിത്തത്തിൽ വികസിച്ചിരുന്നു. കാബിനകത്തെ ബാറ്ററിയിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണം. ലോറി പൂർണമായും കത്തിനശിച്ചു.
ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിക്ക് തീപിടിച്ചു; ഒഴിവായതു വൻ ദുരന്തം
01:02 AM Jan 16, 2021 | Deepika.com