അമുൽ മാതൃകയിലെ റബർ സഹകരണസംഘം പ്രയോജനം ചെയ്യും: കടകംപള്ളി
11:59 PM Jan 15, 2021 | Deepika.com
തിരുവനന്തപുരം: അമുൽ മാതൃകയിൽ കർഷകരിൽ നിന്ന് റബർ സംഭരിക്കാനായി സഹകരണസംഘം രൂപീകരിക്കാനുള്ള ബജറ്റിലെ നിർദേശം കർഷകർക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള റബർ ലിമിറ്റഡ് എന്ന കന്പനിക്ക് കീഴിലായി ഈ സംഘങ്ങൾ പ്രവർത്തിക്കും.