വെള്ളരിക്കുണ്ട്: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണയുമായി രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തില്‍ കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്നിന്നു തിരുവനന്തപുരത്തേക്ക് ട്രാക്ടര്‍ യാത്ര തുടങ്ങി.
കര്‍ഷക ഐക്യവേദിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 22 മുതല്‍ നടന്നുവരുന്ന കര്‍ഷകസ്വരാജ് സത്യഗ്രഹവേദിയില്നിന്നാണ് ട്രാക്ടര്‍ യാത്ര പുറപ്പെട്ടത്. ബിനോയ് തോമസ് ജാഥാക്യാപ്റ്റനും എന്‍.ജെ. ചാക്കോ, ജോയി കണ്ണന്‍ചിറ എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരുമാണ്.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു. മലയോരമേഖലയിലെ പഞ്ചായത്തുകള്‍ തോറും കര്‍ഷക സമരസമിതികള്‍ രൂപീകരിക്കുന്ന പ്രവര്ത്തനമാരംഭിച്ചതായപം കര്‍ഷക ഐക്യവേദി അറിയിച്ചു.
കര്ഷകസമരത്തിനു പിന്തുണയുമായി ട്രാക്ടര്‍ യാത്രയ്ക്കു തുടക്കമായി
11:59 PM Jan 15, 2021 | Deepika.com