തിരുവനന്തപുരം: കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി മോണ്‍. ഡോ. വർക്കി ആറ്റുപുറത്തിനെ വീണ്ടും തെരഞ്ഞെടുത്തു. ഫാ. സിജോ ഇളംകുന്നപ്പുഴയാണ് ജനറൽ സെക്രട്ടറി. ഫാ. മൈക്കിൾ ഡിക്രൂസ്, ഫാ. ബെഞ്ചമിൻ മാത്യു, ഫാ. ജോണ്സണ് പുറ്റാനിൽ, ഡി. സത്യജോസ് - വൈസ് പ്രസിഡന്റുമാർ, ഫാ. മാത്യു ശാസ്താംപടവിൽ, എം. ശിവശങ്കർ, ലാലമ്മ വർഗീസ്, പ്രസാദ് - സെക്രട്ടറിമാർ, സി. റിൻസി - ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം വൈകുന്നതിൽ അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. എയ്ഡഡ് സ്കൂളുകൾ നേരിടുന്ന മറ്റു പ്രതിസന്ധികളും എത്രയും വേഗം പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മോണ്‍. വർക്കി ആറ്റുപുറത്ത് പ്രസിഡന്റ്
11:59 PM Jan 15, 2021 | Deepika.com