ചാലക്കുടി: നൂറാം വയസിലും ടിക് ടോക്ക് ചെയ്ത് വൈറൽ ആയ മുത്തശി പരിയാരം കാഞ്ഞിരപ്പിള്ളി ഇടശേരി വീട്ടിൽ ശങ്കരന്റെ ഭാര്യ ജാനകി നിര്യാതയായി. കൊച്ചുമകൾ ഗ്രീഷ്മയുടെ കൂടെ ടിക് ടോക്ക് ചെയ്ത് ജാനകി അമ്മൂമ്മ നവമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാര്യമായ അസുഖങ്ങളൊന്നും ഇല്ലാതിരുന്ന ജാനകി കഴിഞ്ഞ ഒരു മാസമായി കിടപ്പിലായിരുന്നു.
കൊച്ചി രാജാവിന്റെ വേനൽക്കാല വസതിയായിരുന്ന കാഞ്ഞിരപ്പിള്ളി കോവിലകത്തിനടുത്താണ് ജാനകിയുടെ വീട്. രാഞ്ജിയുടെ ഇഷ്ടത്തോഴിയായിരുന്നു. രാജാവിന്റെ എഴുന്നള്ളത്തും കൊട്ടാരത്തിലെ ഉത്സവവും സമൂഹസദ്യയെ കുറിച്ചും അമ്മൂമ്മ ഓർമകൾ ഇളംതലമുറയോട് പങ്കുവയ്ക്കുമായിരുന്നു. സംസ്കാരം നടത്തി. മക്കൾ: ലീല, പത്മിനി, തങ്കമണി, പീതാംബരൻ, മോഹനൻ, ഉഷ, സജീവൻ.
ടിക് ടോക്ക് ഫെയിം: ജാനകി അമ്മൂമ്മ നിര്യാതയായി
11:59 PM Jan 15, 2021 | Deepika.com