കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് സ്ഥാനത്തേക്ക് നാലു മാസത്തിനുള്ളില്‍ ഇന്റര്‍വ്യൂ നടത്തി പുതിയ നിയമനം നടത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവ്.
മതിയായ യോഗ്യതയുള്ളവരില്‍നിന്ന് ഏറ്റവും യോഗ്യനായ വ്യക്തിയെയാണ് ചെയര്‍മാനായി തെരഞ്ഞെടുത്തതെന്നും വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണ് സിംഗിള്‍ ബെഞ്ചിന്റെ വിധിയെന്നും വ്യക്തമാക്കിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ വിശദമായ വാദത്തിന് മാറ്റി.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് നിയമന ഉത്തരവിനു സ്റ്റേ
03:15 AM Jan 15, 2021 | Deepika.com