കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരിന്റെ ഭൂപട നിർമാണ പദ്ധതിയായ മാപ്പത്തൊണുമായി ബന്ധപ്പെട്ട് എൻജിനിയറിംഗ് വിദ്യാർഥികൾക്കും കോളജുകൾക്കുമായി ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അഞ്ചു കോളജുകളിൽ ഒന്നായി അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗും വിദ്യാർഥികൾക്കുള്ള അവാർഡുകളിൽ കോളജിലെ അമിതാ കെ. ബിജുവും തെരഞ്ഞെടുക്കപ്പെട്ടു.
‘നക്ഷ 2021’ എന്ന ദേശീയ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് ശിൽപ്പശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന അവാർഡ് പ്രഖാപന ചടങ്ങിൽ സംസ്ഥാന ഐടി മിഷൻ ഡയറക്ടർ ഡോ. എസ്. ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. അടിസ്ഥാന വികസനം, ദുരന്തനിവാരണം, ഗതാഗത സംവിധാനവികസനം മുതലായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഭൂപട നിർമാണത്തിന് കേരള ഐടി മിഷനും അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.
അമൽജ്യോതി കോളജിന് അവാർഡ്
12:47 AM Jan 15, 2021 | Deepika.com