പ്രീ മട്രിക് സ്കോളര്‍ഷിപ്: ലെയ്റ്റി കൗണ്‍സില്‍ നിവേദനം നല്കി
12:47 AM Jan 15, 2021 | Deepika.com
കൊച്ചി: ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മ ട്രിക് സ്കോളര്‍ഷിപ്പിന് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പു മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിക്കു നിവേദനം നല്കി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ചുരുങ്ങിയ സമയം കൊണ്ടു വില്ലേജ് ഓഫീസുകളില്‍ നിന്നു വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകാത്ത സാഹചര്യമുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.