കൊച്ചി: കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിക്ക് 2020-21 അധ്യയനവര്‍ഷം മുതല്‍ ഓട്ടോണമസ് പദവി അനുവദിച്ചുള്ള യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും ‘ഓട്ടോണമസ് സ്റ്റാറ്റസ് ഡിക്ലറേഷന്‍ പ്രോഗ്രാം’ കോളജ് കാമ്പസില്‍ നടന്നു.
എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പുതിയ നേട്ടം കൈവരിക്കുകവഴി സമൂഹത്തിനും വ്യാവസായിക മേഖലകള്‍ക്കും ആവശ്യമായ ഒരു പുതിയ അധ്യയന രീതി എന്‍ജിനിയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ പ്രയോജനപ്പെടുത്താന്‍ ഇനി രാജഗിരി എന്‍ജിനിയറിംഗ് കോളജിനു സാധിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു ഡോ. എം.എസ്. രാജശ്രീ പറഞ്ഞു.
കേരളത്തില്‍ ആദ്യമായി എന്‍ജിനിയറിംഗ് കോളജുകളുടെ പട്ടികയില്‍നിന്ന് ഓട്ടോണമസ് പദവിയിലേക്ക് ഉയര്‍ന്ന രാജഗിരി എന്‍ജിനിയറിംഗ് കോളജിനെ ഹൈബി ഈഡന് എംപി അനുമോദിച്ചു. സിഎംഐ സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യൽ സൂപ്പീരിയറും രാജഗിരി ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ മാനേജരുമായ ഫാ. ബെന്നി നാല്‍ക്കര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുതിയ നേട്ടത്തിനായി പരിശ്രമിച്ച അധ്യാപകര്‍രെയും അനധ്യാപകരെയും രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ റവ. ഡോ. ജോസ് കുറിയേടത്ത് അനുമോദിച്ചു.
രാജഗിരി എന്‍ജിനിയറിംഗ് കോളജിന് ഓട്ടോണമസ് പദവി
12:47 AM Jan 15, 2021 | Deepika.com