നഴ്സുമാര്‍ക്ക് ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗ്
12:47 AM Jan 15, 2021 | Deepika.com
കൊച്ചി: നാഷണല്‍ ഹെല്‍ത്ത് മിഷനിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി റീച്ച് ഫിനിഷിംഗ് സ്കൂള്‍ ഓണ്‍ലൈന്‍ ക്രാഷ് കോച്ചിംഗ് നടത്തുന്നു. ഏഴു ദിവസം നീളുന്ന ക്രാഷ് കോഴ്സ് 17ന് ആരംഭിക്കും. വനിതാ വികസന കോര്‍പറേഷന്റെ പരിശീലന സ്ഥാപനമാണ് ‘റീച്ച്’. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9496015002, 04712365445, 04972800572.