തിരുവനന്തപുരം: സംസ്ഥാന വൈദ്യുത വിതരണ മേഖല സ്വകാര്യവത്കരിക്കില്ലെന്ന് മന്ത്രി എം.എം. മണി. വൈദ്യുത മേഖല സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കരടു രേഖയ്ക്കുള്ള മറുപടിയില്‍ കെഎസ്ഇബിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
നിലവിലുള്ളതും സാമ്പത്തികമായി ലാഭമുള്ളതുമായ വൈദ്യുതി വാങ്ങല്‍ കരാറുകളും സ്വകാര്യ ലൈസന്‍സുകള്‍ക്ക് കൈമാറാനുള്ള വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൈമാറുന്ന ജീവനക്കാരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ വഹിക്കണമെന്നാണ് കരടു രേഖയിലുള്ളതെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കില്ല: മന്ത്രി മണി
12:43 AM Jan 14, 2021 | Deepika.com