തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ചേര്‍ത്തിട്ടുള്ള ബാങ്ക് എന്ന പദം മാറ്റണമെന്ന് ആര്‍ബിഐയില്‍ നിന്ന് രേഖാമൂലം നിര്‍ദേശം ലഭിച്ചിട്ടില്ലെന്നു സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു.
ബാങ്കിംഗ് നിയമ (ഭേദഗതി) 2020 ബിൽ നിയമമാകുന്നതിനു മുന്‍പ് സഹകരണ ബാങ്കുകളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഭേദഗതി വേണമെന്ന് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തു നിന്നുള്ള എംപിമാര്‍ മുഖേനയും പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ബിൽ നിയമമായതിനു ശേഷമുള്ള ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും പി.കെ. അബ്ദുറബ്, ടി.എ. അഹമ്മദ് കബീര്‍, സി. മമ്മൂട്ടി, ആബിദ് ഹുസൈന് തങ്ങള്‍ എന്നിവരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി സഭയെ അറിയിച്ചു.
ശബരിമലയില്‍ ഈ സീസണിലെ വരുമാനത്തില്‍ 153,71,60,956 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷം സീസണിലെ വരവ് 163,68,33,692 രൂപയായിരുന്നു. 2020 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 26 വരെയുള്ള കണക്കനുസരിച്ച് 9,96,72,736 രൂപയാണ് വരവ്. പ്രളയം, കോവിഡ് എന്നിവ മൂലമുണ്ടായ വരുമാനക്കുറവ് പരിഹരിക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇതുവരെ 80 കോടി രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
“ബാങ്ക്”നീക്കം ചെയ്യാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ല: മന്ത്രി
12:43 AM Jan 14, 2021 | Deepika.com