തിരുവനനന്തപുരം: പരിക്കേറ്റതിനെ തുടർന്ന് കാലിൽ പ്ലാസ്റ്ററുമിട്ടെത്തിയ ഷാനിമോൾ ഉസ്മാൻ നിയമസഭയിൽ ഇരുന്നു പ്രസംഗിച്ചു. ഇന്നലെ രാവിലെ എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ തെന്നിവീണു പരിക്കേറ്റെങ്കിലും ഗവർണറുടെ നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചർച്ചയിൽ പത്തു മിനിറ്റു പ്രസംഗിച്ച ശേഷമാണു ഷാനിമോൾ സഭ വിട്ടത്.
നിയമസഭാ സമ്മേളനത്തിനായി പോകാൻ തയാറെടുക്കുന്നതിനിടയിൽ ചന്ദ്രഗിരി ബ്ലോക്കിലെ മുറിയിൽ തെന്നിവീണ് ഷാനിമോളുടെ ഇടതുകാലിന്റെ ചെറുവിരലിൽ പൊട്ടൽ സംഭവിക്കുകയായിരുന്നു. കാലിൽ കഠിന വേദനയുണ്ടായതിനെ തുടർന്ന് ഇവരെ പേരൂർക്കട ആശുപത്രിയിൽ എത്തിച്ചു പ്ലാസ്റ്ററിട്ടു. തുടർന്ന് പ്ലാസ്റ്ററിട്ട കാലുമായി വനിതാ വാച്ച് ആൻഡ് വാർഡിന്റെ സഹായത്തോടെ നിയമസഭയിലെത്തി ഗവർണറുടെ നയപ്രഖ്യാപനത്തിലെ നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്തു.
കാലിൽ പ്ലാസ്റ്ററുമായെത്തിയ ഷാനിമോൾ ഉസ്മാൻ നിയമസഭയിൽ ഇരുന്നു പ്രസംഗിച്ചു
12:43 AM Jan 14, 2021 | Deepika.com