റബറിന്റെ താങ്ങുവില ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് ജോസ് കെ. മാണി
12:43 AM Jan 14, 2021 | Deepika.com
കോട്ടയം: റബർ വിലസ്ഥിരതാ പദ്ധതി പ്രകാരം റബറിന്റെ താങ്ങുവില നിലവിലെ 150 രൂപയിൽനിന്നും 200 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ബജറ്റിൽ ഉൾപ്പെടുത്തണമെന്നു കേരള കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വർധിപ്പിക്കണമെന്നും കർഷകർക്ക് ആശ്വാസമേകുന്ന പുതിയ പദ്ധതികളും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഡോ. തോമസ് ഐസക്കിന് നിവേദനം നൽകിയതായും ജോസ് കെ. മാണി പറഞ്ഞു.