ആട് ആന്റണിയുടെ ജീവപര്യന്തം ശിക്ഷ ശരിവച്ചു
12:43 AM Jan 14, 2021 | Deepika.com
കൊച്ചി: കൊല്ലം പാരിപ്പള്ളിയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് ഡ്രൈവറായ മണിയന്‍പിള്ളയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കുണ്ടറ സ്വദേശി ആട് ആന്റണി എന്ന ആന്റണി വര്‍ഗീസിനു (52) വിചാരണക്കോടതി ജീവപര്യന്തം കഠിന തടവും 4.45 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചതു ഹൈക്കോടതി ശരിവച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ പ്രതി നല്കിയ അപ്പീല്‍ തള്ളിയാണു ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.