തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും ഇടിയോടു കൂടിയ മഴ തുടരും. അതേസമയം ഇന്നു മുതൽ സംസ്ഥാനത്തെങ്ങും ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതയില്ല. ജാഗ്രതാ മുന്നറിയിപ്പുകളുമില്ല.
തുലാവർഷത്തിന്റെ പിൻവാങ്ങൽ വൈകുന്നതാണ് കേരളത്തിൽ മഴ തുടരുന്നതിനുള്ള കാരണമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. അടുത്ത ആഴ്ച അവസാനത്തോടെ തുലാവർഷം പിൻവാങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലവിലെ വിലയിരുത്തൽ.
ശനിയാഴ്ചവരെ മഴ തുടരും
12:01 AM Jan 14, 2021 | Deepika.com