നിപുന്‍ ചെറിയാന് ജാമ്യം
12:01 AM Jan 14, 2021 | Deepika.com
കൊച്ചി: ഉദ്ഘാടനം ചെയ്യും മുമ്പ് വൈറ്റില മേല്‍പാലം ഗതാഗതത്തിനു തുറന്നുകൊടുത്ത കേസില്‍ വി ഫോര്‍ കൊച്ചി കോ-ഓര്‍ഡിനേറ്റര്‍ നിപുന്‍ ചെറിയാനു ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഒരു ലക്ഷം രൂപയ്ക്കും, രണ്ടാള് ഉറപ്പിന്മേലും ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണു നിപുന്‍ ചെറിയാന് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്.