തിരുവനന്തപുരം: ഇടതുപക്ഷ അനുഭാവികളെ ചലച്ചിത്ര അക്കാഡമിയിൽ സ്ഥിരപ്പെടുത്തണമെന്നു കാണിച്ച് മന്ത്രി എ.കെ. ബാലനു കത്തു നൽകിയതിൽ ജാഗ്രതക്കുറവുണ്ടായെന്നു സംവിധായകൻ കമൽ.
ഇടതുപക്ഷ മൂല്യം നിലനിർത്തുന്നതിന് ഇടത് അനുഭാവികളായ നാലുപേരെ സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണമെന്നു കാണിച്ച് അക്കാഡമി ചെയർമാൻ കൂടിയായ കമൽ മന്ത്രി എ.കെ.ബാലന് നൽകിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ടിരുന്നു. ഇതു വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി കമൽ രംഗത്തെത്തിയത്. കത്ത് വ്യക്തിപരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ജാഗ്രതക്കുറവുണ്ടായെന്നു കമൽ
12:01 AM Jan 14, 2021 | Deepika.com