കോട്ടയം: അഭയ കേസിൽ സിബിഐ കോടതിയുടെ വിധിക്കെതിരേ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയിൽ തിങ്കളാഴ്ച അപ്പീൽ നൽകും. അഡ്വ. ബി. രാമൻപിള്ള മുഖേനയാണ് ഇരുവരും അപ്പീൽ നൽകുന്നത്.
സാക്ഷികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. അപ്പീൽ തീർപ്പാക്കുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടും.
സിബിഐ പ്രത്യേക കോടതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമാണ് ശിക്ഷിച്ചത്.
അഭയ കേസിൽ തിങ്കളാഴ്ച അപ്പീൽ നൽകും
12:00 AM Jan 14, 2021 | Deepika.com