തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാർഡ്/ നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറന്പിക്കുളം (5), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയ്യിൽ (11), എറണാകുളം കളമശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡ് (37), തൃശൂർ കോർപ്പറേഷനിലെ പുല്ലഴി (47), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (7) എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. പുതിയ തെരഞ്ഞെടുപ്പ് തിയതി പിന്നീട് അറിയിക്കും.
സ്ഥാനാർഥികളുടെ മരണം: അഞ്ചിടത്ത് തെരഞ്ഞെടുപ്പ് മാറ്റി
01:44 AM Dec 06, 2020 | Deepika.com