വെൽഫെയർ പാർട്ടിയുമായി സഖ്യം പാടില്ലെന്നാണ് കോണ്‍ഗ്രസ് നയം: വേണുഗോപാൽ
01:44 AM Dec 06, 2020 | Deepika.com
ആലപ്പുഴ: വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള വർഗീയ കക്ഷികളുമായി സഖ്യം പാടില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ദേശീയനയമെന്ന് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഒറ്റപ്പെട്ട സംഭവം എവിടെയെങ്കിലുമുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം സംബന്ധിച്ചുള്ള ആരോപണങ്ങൾ നിലനിൽക്കെയാണ് എഐസിസി ജനറൽ സെക്രട്ടറിയുടെ പ്രസ്താവന. ഇഡിയുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണോയെന്ന് അന്വേഷണ റിപ്പോർട്ട് വരുന്പോൾ പറയാമെന്നും വേണുഗോപാൽ പറഞ്ഞു.