തിരുവനന്തപുരം: കർഷക സമരസമിതി ആഹ്വാനം നൽകിയ ചൊവ്വാഴ്ചത്തെ ഭാരത ഹർത്താലിൽ നിന്ന് കേരളത്തെ ഒഴിവാക്കി. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഒഴികെ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ട്രേഡ് യൂണിയൻ സംയുക്ത സമിതി അറിയിച്ചു. ഒാരോ പ്രദേശത്തും അനുയോജ്യമായ രീതിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
കാർഷികമേഖലയെ തകർക്കുന്ന മൂന്നു നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി സ്വകാര്യവത്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. കർഷകരുടെ സമരം അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ ട്രേഡ് യൂണിയൻ സംയുക്തസമിതി പ്രതിഷേധം രേഖപ്പെടുത്തി.
കേരളത്തിൽ ഹർത്താൽ ഇല്ല; പകരം ഐക്യദാർഢ്യദിനം
01:44 AM Dec 06, 2020 | Deepika.com