ബെന്നി ബഹനാന് കോവിഡ്
12:01 AM Dec 06, 2020 | Deepika.com
കൊച്ചി: ചാലക്കുടി എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ബെന്നി ബഹനാന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ രണ്ടാഴ്ചത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്നു ബെന്നി ബഹനാന് അറിയിച്ചു.