തിരുവനന്തപുരം: ഒൻപതിന് രാവിലെ 11വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എംബിബിഎസ്, ബിഡിഎസ്, അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് എന്നീ കോഴ്സുകളിലേക്കുളള രണ്ടാംഘട്ട അലോട്ട്മെന്റും ആയുർവേദ, ഹോമിയോ കോഴ്സുകളിലേക്കുളള ഒന്നാംഘട്ട അലോട്ട്മെന്റും 10- ന് വൈകുന്നേരം പ്രസിദ്ധീകരിക്കും.
എംബിബിഎസ്/ബിഡിഎസ്/അഗ്രികൾച്ചർ/വെറ്ററിനറി/ ഫോറസ്ട്രി / ഫിഷറീസ് കോഴ്സുക ളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ്/ ബാക്കി തുക (ബാധകമെങ്കിൽ) 11 മുതൽ 15 ന് മൂന്നു വരെ ഓണ്‍ലൈൻ പേമെന്റ് മുഖാന്തിരമോ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ അടയ്ക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/ കോളജിൽ 11 മുതൽ 15 ന് വൈകുന്നേരം നാലു മണിക്ക് മുൻപായി പ്രവേശനം നേടണം.
മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ വിവിധ കോളേജുക ളിലെ ഫീസ് നിരക്ക് കോഴ്സ് തിരിച്ച് വെബ്സൈറ്റിൽ ലഭ്യ മാണ്. ആയുർവേദ കോഴ്സുകൾക്ക് എഎഫ്ആർസി/സർക്കാർ നിശ്ചയിക്കുന്ന ഫീസ് നിരക്ക് ബാധകമായിരിക്കും.
എംബിബിഎസ് കോഴ്സിന് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ മൂന്നു ലക്ഷം രൂപയും, എൻആർഐ ക്വോട്ടയിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ അഞ്ചു ലക്ഷം രൂപയും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഒടുക്കണം.
സ്വാശ്രയ ആയുർവേദ കോളജുകളിലെ ബിഎഎംഎസ് കോഴ്സിന് പ്രവേശനം ലഭിക്കുന്നവരും ബിഡിഎസ് കോഴ്സിന് സ്വാശ്രയ ഡെന്റൽ കോളജുകളിലെ എൻആർഐ ക്വോട്ടയിൽ ഉൾപ്പെടെ അലോട്ട്മെന്റ് ലഭിക്കുന്നവരും ഒരു ലക്ഷം രൂപയും പ്രവേശ ന പരീക്ഷാ കമ്മീഷണർക്ക് ഒടുക്കണം.
അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടുകയും പഠനം തുടരുകയും ചെയ്യും എന്നുറപ്പുളള കോളജുകളിലേയ്ക്കും കോഴ്സുകളിലേയ്ക്കും മാത്രം ഓപ്ഷനുകൾ നൽകണം.
താത്ക്കാലികമായി എൻആർഐ കാറ്റഗറി അനുവ ദിച്ച വിദ്യാർഥികളും, നിലവിൽ എൻആർഐ സീറ്റിൽ താത്ക്കാലിക അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള തുമായ വിദ്യാർഥികളും എട്ടിന് ഉച്ചയ്ക്ക് 1.00 മണിയ്ക്ക് മുന്‍പായി മെമ്മോ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ അപ് ലോഡ് ചെയ്ത് ന്യൂനത കൾ പരിഹരിക്കണം. അല്ലാത്ത പക്ഷം നിലവിൽ ലഭിച്ച അലോട്ട്മെന്റ്, എൻആർഐ കാറ്റഗറി ക്ലെയിം എന്നിവ നഷ്ടമാകും.
ഫലം തടഞ്ഞുവച്ചിട്ടുളള വിദ്യാർഥികൾക്കും ഓണ്‍ലൈനായി ഓപ്ഷനുകൾ സമർപ്പിക്കാം. എന്നാൽ ഈ വിദ്യാർഥികൾ ഏഴിന് വൈകുന്നേരം അഞ്ചു മണിക്കു മുൻപായി ഫലം പ്രസിദ്ധപ്പെടുത്തുന്നതിനാവശ്യമായ രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓണ്‍ലൈനായി സമർപ്പിക്കണം.
മെഡിക്കൽ രണ്ടാംഘട്ട അലോട്ട്മെന്റ് 10 ന്
12:01 AM Dec 06, 2020 | Deepika.com