സ്പെഷൽ ട്രെയിൻ സർവീസ് റദ്ദാക്കി
11:57 PM Dec 05, 2020 | Deepika.com
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ നിന്നു വേരാവലിലേക്കും തിരിച്ചുമുള്ള പ്രതിവാര സ്പെഷൽ ട്രെയിനിന്റെ ഈ മാസത്തെ സർവീസുകൾ റദ്ദാക്കി. ഈ മാസം ഏഴ്, 14, 21, 28 തീയതികളിൽ തിരുവനന്തപുരത്തു നിന്നു വേരാവലിലേക്കും 10, 17, 24, 31 തീയതികളിൽ തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്.