പത്തനംതിട്ട: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഓമല്ലൂർ പറയനാലി വല്യവീട്ടിൽ ഷിബിൻ ബാബുവാ (26) ണ് മരിച്ചത്. കഴിഞ്ഞദിവസം അർധരാത്രിയിലാണ് സംഭവം. സെന്റ് പീറ്റേഴ്സ് ഭാഗത്തുനിന്നും അഴൂരിലേക്കു പോയ കാറാണ് പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിൽ നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റും വലിയ മരവും ഇടിച്ചുതകർത്ത് സ്റ്റേഡിയത്തിലേക്കു മറിഞ്ഞത്.
ഷിബിനായിരുന്നു കാറോടിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന വാര്യാപുരം സ്വദേശികളായ അജിത്ത്, സന്ദീപ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ തകർന്ന കാർ കട്ടർ ഉപ യോഗിച്ച് മുറിച്ചാണ് ഫയർഫോഴ്സ് ഇവരെ പുറത്തെടുത്തത്. അപകടത്തിനിടെ പൊട്ടിവീണ വൈദ്യുതി കന്പി ശരീരത്തിൽ തുളച്ചുകയറി കാറിനു പിന്നാലെയെത്തിയ ബൈക്ക് യാത്രികരായ രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്.പത്തനംതിട്ട ബിസ്മി ഷോറൂമിലെ ജീവനക്കാരനാണ് മരിച്ച ഷിബിൻ ബാബു. ഭാര്യയും മൂന്നര വയസുളള ഒരു കുട്ടിയുമുണ്ട്.
കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
11:57 PM Dec 05, 2020 | Deepika.com