തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി യുഡിഎഫ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വെർച്വൽ റാലി സംഘടിപ്പിക്കുമെന്ന് കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹ നടപടികൾക്കും വികസന വിരുദ്ധ മനോഭാവത്തിനുമെതിരായാണു റാലി സംഘടിപ്പിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12 മുതൽ ഒന്നു വരെ നടക്കുന്ന വെർച്വൽ റാലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.എം.ഹസൻ അധ്യക്ഷത വഹിക്കും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മറ്റു യുഡിഎഫ്. നേതാക്കൾ എന്നിവർ പങ്കെടുക്കും.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നു യുഡിഎഫ് വെർച്വൽ റാലി
01:37 AM Dec 05, 2020 | Deepika.com