കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ അതീവ പ്രശ്നബാധിത മേഖലകളായി കണ്ടെത്തിയ ബൂത്തുകളിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വീഡിയോ കാമറകള്‍ സ്ഥാപിക്കണമെന്നും മറ്റു ബൂത്തുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് സ്വന്തം ചെലവില്‍ കാമറ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രശ്ന ബാധിത ബൂത്തുകളുടെ സംരക്ഷണത്തിനായി കേന്ദ്രസേനയെ ഉള്‍പ്പെടെ വിന്യസിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ 70ഓളം ഹര്‍ജികളിലാണ് സിംഗിള്‍ബെഞ്ചിന്റെ തീരുമാനം.
ഹര്‍ജി പരിഗണിക്കവെ പ്രശ്നബാധിത ബൂത്തുകളില്‍ വീഡിയോ കാമറകള്‍ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരിച്ചു.
തദ്ദേശതെരഞ്ഞെടുപ്പ് ; പ്രശ്നബാധിത മേഖല ബൂത്തുകളില്‍ കാമറകള്‍ സ്ഥാപിക്കണം: ഹൈക്കോടതി
01:37 AM Dec 05, 2020 | Deepika.com