തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5,718 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 5,496 പേർ രോഗമുക്തി നേടി. 57,456 പേർക്കു പരിശോധന നടത്തിയപ്പോൾ 9.95 ശതമാനം പേർക്കാണു രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ 29 മരണംകൂടി സ്ഥിരീകരിച്ചു. ആകെ മരണം 2,358 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 95 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 4,991 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 572 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. 61,401 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 5,61,874 പേർ ഇതുവരെ രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം - 943, കോഴിക്കോട് - 773, കോട്ടയം - 570, തൃശൂർ - 528, എറണാകുളം - 486, പാലക്കാട് - 447, ആലപ്പുഴ - 394, കൊല്ലം - 318, തിരുവനന്തപുരം - 279, കണ്ണൂർ - 275, ഇടുക്കി - 216, വയനാട് - 180, പത്തനംതിട്ട - 163, കാസർഗോഡ് - 146.
സംസ്ഥാനത്ത് 5,718 പേർക്കു കോവിഡ്
01:37 AM Dec 05, 2020 | Deepika.com