ഇരിട്ടി: അഖിലേന്ത്യാ ഹോമിയോ പിജി മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഇരിട്ടി സ്വദേശിനി കേരളത്തിൽ ഒന്നാമത്. ഇരിട്ടി നേരംപോക്കിലെ ഡോ. ബി.ജി. ബിജിത മണ്ഡേലാണ് ദേശീയതലത്തിൽ അഞ്ചാം റാങ്കും കേരളത്തിൽ ഒന്നാം സ്ഥാനത്തുമെത്തിയത്.
അഖിലേന്ത്യാതലത്തിൽ ഒബിസി വിഭാഗത്തിൽ ബിജിതയ്ക്കുതന്നെയാണ് ഒന്നാം റാങ്ക്. റിട്ട. ഹോമിയോ മെഡിക്കൽ ഓഫീസർ ഇരിട്ടി നേരംപോക്കിലെ ഡോ.മണ്ഡേൽ-ഡോ.ഗീതാദേവി ദമ്പതികളുടെ മകളാണ്.
മംഗളൂരു ഫാദർ മുള്ളർ മെഡിക്കൽ കോളജിൽനിന്ന് ഒന്നാംറാങ്കോടെയാണ് ബിജിത ബിഎച്ച്എംഎസ് പാസായത്. കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളജിൽ പിജിക്ക് ചേരാനാണ് തീരുമാനമെന്ന് ബിജിത പറഞ്ഞു.
ബിജിതയുടെ സഹോദരി ഡോ.ഷാലിനി മണ്ഡേലും പിജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിരുന്നു. വർഷങ്ങൾക്കുമുമ്പ് പശ്ചിമബംഗാളിലെ 24 പർഗനസ് ജില്ലയിൽനിന്നാണ് മണ്ഡേലും കുടുംബവും ഇരിട്ടിയിൽ താമസമാക്കിയത്.
അഖിലേന്ത്യ ഹോമിയോ പിജി മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഇരിട്ടി സ്വദേശിനി ഒന്നാമത്
12:39 AM Dec 05, 2020 | Deepika.com