വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടി വേണം: കെസിബിഎംഎ
12:39 AM Dec 05, 2020 | Deepika.com
കൊച്ചി: കൊറഗേറ്റഡ് ബോക്സ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ ക്രമാതീതമായ വര്‍ധന കാരണം പ്രതിസന്ധിയിലായ കൊറഗേറ്റഡ് ബോക്സ് നിര്‍മാണ വ്യവസായത്തെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള കൊറഗേറ്റഡ് ബോക്സ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷന് (കെസിബിഎംഎ) ആവശ്യപ്പെട്ടു. വ്യവസായത്തെ തകര്‍ച്ചയില്‍ നിന്നു രക്ഷിക്കാന്‍ യാതൊരു നടപടികളും സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കെസിബിഎംഎ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.