തിരുവനന്തപുരം: ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേരള, എജി സർവകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പിഎസ്സി റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിൽ ലക്ചറർ ഗ്രേഡ് ഒന്ന് റൂറൽ എൻജിനിയറിംഗ് തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷ മാറ്റി. അഭിമുഖ പരീക്ഷകളും മാറ്റിവച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പോളിടെക്നിക് കോളജുകളിൽ ഇന്നു നടത്താനിരുന്ന സ് പോട്ട് അഡ്മിഷൻ അഞ്ചിലേക്ക് മാറ്റി. www.polyadmissio n.org സന്ദർശിക്കുക.
പരീക്ഷകൾ മാറ്റി
01:03 AM Dec 04, 2020 | Deepika.com