തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനു കത്തു നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ ഐജി, ജില്ലാ രജിസ്ട്രാർമാരോടു വിവരം നൽകാൻ നിർദേശിച്ചു.
രവീന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള സംസ്ഥാനത്തെ സ്വത്തു വിവരങ്ങൾ. ഇത് ഏതു കാലയളവിൽ വാങ്ങി തുടങ്ങിയ വിശദാംശങ്ങൾ തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും നൽകാനാണു നിർദേശം. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായാണു സ്വത്തു വിവരങ്ങൾ തേടുന്നത്. രവീന്ദ്രന്റെ ബിനാമിയെന്നു സംശയിക്കുന്ന സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയിരുന്നു.
സി.എം. രവീന്ദ്രന്റെ സ്വത്തു വിവരങ്ങൾ തേടി ഇഡി
01:32 AM Dec 04, 2020 | Deepika.com