ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ; 1,850 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ വെ​ബ്കാ​സ്റ്റിം​ഗ്

12:39 AM Dec 04, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 1,850 പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ വെ​​​ബ്കാ​​​സ്റ്റിം​​​ഗ് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്ക​​​ര​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. പോ​​​ലീ​​​സ് മോ​​​ധാ​​​വി ക​​​മ്മീ​​​ഷ​​​ന് ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളു​​​ള്ള​​​ത് ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലും (785) കു​​​റ​​​വ് പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലു​​​മാ​​​ണ് (5). പ്ര​​​ശ്ന ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ ചെ​​​ല​​​വി​​​ൽ വീ​​​ഡി​​​യോ​​​ഗ്ര​​​ഫി ന​​​ട​​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-180, കൊ​​​ല്ലം-35, പ​​​ത്ത​​​നം​​​തി​​​ട്ട- 5, ആ​​​ല​​​പ്പു​​​ഴ- 40, കോ​​​ട്ട​​​യം-30, ഇ​​​ടു​​​ക്കി-12, എ​​​റ​​​ണാ​​​കു​​​ളം- 55, തൃ​​​ശൂ​​​ർ-54, പാ​​​ല​​​ക്കാ​​​ട്-182, മ​​​ല​​​പ്പു​​​റം-100, കോ​​​ഴി​​​ക്കോ​​​ട്-120, വ​​​യ​​​നാ​​​ട്-152, ക​​​ണ്ണൂ​​​ർ- 785, കാ​​​സ​​​ർ​​​ഗോ​​​ഡ്-100 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വെ​​​ബ്കാ​​​സ്റ്റിം​​​ഗ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ബൂ​​​ത്തു​​​ക​​​ളു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ വെ​​​ബ്കാ​​​സ്റ്റിം​​​ഗോ വീ​​​ഡി​​​യോ​​​ഗ്ര​​​ഫി​​​യോ ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ത്ത ബൂ​​​ത്തു​​​ക​​​ളി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കോ രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കോ വീ​​​ഡി​​​യോ​​​ഗ്ര​​​ഫി ന​​​ട​​​ത്താ​​​ൻ ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നോ​​​ട് അ​​​നു​​​മ​​​തി തേ​​​ടാം. ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് വീ​​​ഡി​​​യോ​​​ഗ്ര​​​ഫ​​​ർ​​​മാ​​​രെ നി​​​യോ​​​ഗി​​​ക്കു​​​ക.​​ഇ​​തി​​നു​​ള്ള തു​​​ക ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ പേ​​​രി​​​ലു​​​ള്ള ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലോ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ​​​യും ഇ​​​ല​​​ക്ഷ​​​ൻ ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​റു​​​ടെ​​​യും പേ​​​രി​​​ലു​​​ള്ള ജോ​​​യി​​​ന്‍റ് അ​​​ക്കൗ​​​ണ്ടി​​​ലോ അ​​​ട​​​യ്ക്ക​​​ണം.

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യ​​​രു​​​ത്

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യു​​​ന്ന​​​തു​​​വ​​​രെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ജോ​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യോ അ​​​ല്ലാ​​​തെ​​​യോ സ​​​ർ​​​ക്കാ​​​ർ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ പാ​​​ടി​​​ല്ല. സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യ ആ​​​ശാ വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ മ​​​രു​​​ന്ന് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തും വോ​​​ട്ട​​​ർ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ വി​​​ല​​​യി​​​രു​​​ത്തി.

പ്ര​​​ചാ​​​ര​​​ണം: സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് വി​​​ല​​​ക്കി​​​ല്ല

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് സ്വ​​​കാ​​​ര്യ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ ച​​​ട്ട​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ചെ​​​ല​​​വ് സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ചെ​​​ല​​​വി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രും. വ​​​ര​​​ണാ​​​ധി​​​കാ​​​രി ന​​​ൽ​​​കു​​​ന്ന പെ​​​ർ​​​മി​​​റ്റ് വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ മു​​​ൻ​​​വ​​​ശ​​​ത്ത് കാ​​​ണ​​​ത്ത​​​ക്ക​​​വി​​​ധം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണം. പെ​​​ർ​​​മി​​​റ്റി​​​ൽ വാ​​​ഹ​​​ന ന​​​ന്പ​​​ർ, സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ പേ​​​ര് എ​​​ന്നി​​​വ ഉ​​​ണ്ടാ​​​ക​​​ണം. ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ പേ​​​രി​​​ൽ പെ​​​ർ​​​മി​​​റ്റെ​​​ടു​​​ത്ത വാ​​​ഹ​​​നം മ​​​റ്റൊ​​​രു സ്ഥാ​​​നാ​​​ർ​​​ഥി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് കു​​​റ്റ​​​ക​​​ര​​​മാ​​​ണ്.

ഹാ​​​ജ​​​രാ​​​ക്കാ​​​വു​​​ന്ന തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ൾ

കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് , പാ​​​സ്പോ​​​ർ​​​ട്ട്, ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ്, പാ​​​ൻ കാ​​​ർ​​​ഡ്, ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, ഫോ​​​ട്ടോ പ​​​തി​​​ച്ചി​​​ട്ടു​​​ള്ള എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്ക്, ഏ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​സാ​​​ൽ​​​കൃ​​​ത ബാ​​​ങ്കി​​​ൽ നി​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തീ​​​യ​​​തി​​​ക്ക് ആ​​​റു​​​മാ​​​സ​​​കാ​​​ല​​​യ​​​ള​​​വി​​​ന് മു​​​ൻ​​​പു​​​വ​​​രെ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ഫോ​​​ട്ടോ പ​​​തി​​​ച്ച പാ​​​സ്ബു​​​ക്ക്, വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പു​​​തി​​​യ​​​താ​​​യി പേ​​​ര് ചേ​​​ർ​​​ത്തി​​​ട്ടു​​​ള്ള വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് എ​​​ന്നി​​​വ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം.

വോ​​​ട്ട് ചെ​​​യ്യാ​​​ൻ സ​​​ഹാ​​​യി​

കാ​​​ഴ്ച​​​പ​​​രി​​​മി​​​തി​​​യും ശാ​​​രീ​​​രി​​​ക അ​​​വ​​​ശ​​​ത​​​യു​​​മു​​​ള്ള സ​​​മ്മ​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്ക് സ​​​ഹാ​​​യി​​​യെ അ​​​നു​​​വ​​​ദി​​​ക്കും.​​സ്ഥാ​​​നാ​​​ർ​​​ഥി​​​യെ​​​യോ പോ​​​ളിം​​​ഗ് ഏ​​​ജ​​​ന്‍റി​​​നെ​​​യോ സ​​​ഹാ​​​യി​​​യാ​​​യി അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.