ചങ്ങനാശേരി: കോവിഡ് 19 പശ്ചാത്തലത്തിൽ 2021 ജനുവരി ഒന്ന്, രണ്ട് തീയതികളിൽ പെരുന്നയിൽ നടക്കേണ്ട മന്നം ജയന്തി ആഘോഷങ്ങൾ വേണ്ടെന്നു വച്ചതായി എൻഎസ്എസ് ജനറൽസെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു. പകരം സമുദായാചാര്യന്റെ 144-ാമത് ജന്മദിനമായ ജനുവരി രണ്ടിന് ദിനാചരണം നടത്താൻ തീരുമാനിച്ചു. മന്നം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന മാത്രമേ ഉണ്ടായിരിക്കുകയുള്ളു.
താലൂക്ക് യൂണിയൻ മന്ദിരങ്ങളിലും കരയോഗമന്ദിരങ്ങളിലും എൻഎസ്എസ് സ്ഥാപനങ്ങളിലും ജനുവരി രണ്ടിന് രാവിലെ 11ന് സമുദായാചാര്യന്റെ ചിത്രത്തിനു മുന്പിൽ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന നടത്തി ആദരവ് പ്രകടിപ്പിക്കുമെന്നും ജനറൽസെക്രട്ടറി പറഞ്ഞു.
മന്നം ജയന്തി: ആഘോഷങ്ങൾ ഒഴിവാക്കി
12:39 AM Dec 04, 2020 | Deepika.com