തിരുവനന്തപുരം: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതിമേഖലയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി കെഎസ്ഇബി യുടെ കണ്ട്രോള്റൂമുകള് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കും. ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ വീണ് പോസ്റ്റുകള്‍ ഒടിയുകയോ കമ്പികള്‍ പൊട്ടുകയോ ചെയ്താല്‍ അടുത്തുള്ള സെക്ഷന്‍ ഓഫീസിലോ 1912 എന്ന നമ്പറിലോ, 9496010101 എന്ന നമ്പറിലോ അറിയിക്കണം.
വൈദ്യുതിലൈനുകള്‍ക്ക് സമീപത്തോ ടവറുകള്‍ക്ക് അരികിലോ നില്‍ക്കരുത്. പൊട്ടിവീണ വൈദ്യുതികമ്പികള്‍ സ്പര്‍ശിക്കരുത്. അതില്‍നിന്നും സുരക്ഷിതമായ അകലം പാലിക്കയും വേണം. എര്‍ത്ത് വയറില്‍ സ്പര്‍ശിക്കരുത്. വൈദ്യുതലൈനുകളില്‍ മരച്ചില്ലകള്‍ തട്ടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള സെക്ഷൻ ഓഫീസില്‍ അറിയിയ്ക്കുക.
കെഎസ്ഇബിയുടെ മുഴുവന്‍സമയ കണ്ട്രോള് റൂം
12:39 AM Dec 04, 2020 | Deepika.com