ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം: മന്ത്രിയുടെ ഭാര്യക്കെതിരേ കേസെടുക്കാൻ ഹര്‍ജി
12:39 AM Dec 04, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്നു ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തു ദര്‍ശനം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയടക്കമുള്ള വ്യക്തികള്‍ക്കെതിരേ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വത്തിനോടും ജില്ലാ കളക്ടറോടും വിശദീകരണം തേടി. കഴിഞ്ഞ നവംബര്‍ 25, 26 തീയതികളിലാണ് ദേവസ്വം മന്ത്രിയുടെ ഭാര്യയും ബന്ധുക്കളും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതെന്നു ഹര്‍ജിയില്‍ പറയുന്നു.