സ്കൂ​ൾ തു​റ​ക്കാ​ത്ത​തി​നാ​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ല്ല; നി​യ​മ​ന ശി​പാ​ർ​ശ ല​ഭി​ച്ച 1632 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​മ​ര​ത്തി​ന്

12:04 AM Dec 04, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് കാ​​​ര​​​ണം സ്കൂ​​​ൾ തു​​​റ​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ പി​​​എ​​​സ്‌​​​സി നി​​​യ​​​മ​​​ന ശി​​​പാ​​​ർ​​​ശ ല​​​ഭി​​​ച്ച​​​വ​​​രെ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​ല്ല. ഇ​​​തി​​​നെ​​​തി​​​രേ നി​​​യ​​​മ​​​ന ശി​​​പാ​​​ർ​​​ശ ല​​​ഭി​​​ച്ച 1632 പേ​​​ർ ഒ​​​ന്പ​​​തു മു​​​ത​​​ൽ സ​​​മ​​​ര​​​രംഗത്താ യിരിക്കും.

നി​​​യ​​​മ​​​ന ശി​​​പാ​​​ർ​​​ശ ല​​​ഭി​​​ച്ച​​​വ​​​രെ 100 ദി​​​ന ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ​​​വ​​​രു​​​ടെ പേ​​​ര് വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ് സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

2020 ജ​​​നു​​​വ​​​രി മു​​​ത​​​ൽ പി​​​എ​​​സ്‌​​​സി നി​​​യ​​​മ​​​ന ശി​​​പാ​​​ർ​​​ശ കൈ​​​പ്പ​​​റ്റി​​​യ എ​​​ൽ​​​പി ത​​​ലം മു​​​ത​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ത​​​ലം വ​​​രെ​​​യു​​​ള്ള 1600 ൽ ​​​പ​​​രം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​ക​​​ളു​​​ണ്ട്.

ജ​​​നു​​​വ​​​രി​​​യി​​​ലും ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലും നി​​​യ​​​മ​​​ന ശി​​​പാ​​​ർ​​​ശ ല​​​ഭി​​​ച്ച​​​വ​​​രോ​​​ട് കെ​​​ഇ​​​ആ​​​ർ റൂ​​​ൾ പ്ര​​​കാ​​​രം വെ​​​ക്കേ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞ് ജൂ​​​ണ്‍ ഒ​​​ന്നി​​​ന് നി​​​യ​​​മി​​​ക്കും എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കി.

സ്കൂ​​​ൾ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി തു​​​റ​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ വെ​​​ക്കേ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞ​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി ഉദ്യോഗാ​​​ർ​​​ഥി കൂ​​​ട്ടാ​​​യ്മ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഉദ്യോ ഗാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ പ്ര​​​താ​​​പ് സിം​​​ഗ്, ലി​​​ജോ ജോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.