കോട്ടയം: കറുകച്ചാല്‍ കൂത്രപ്പള്ളി സെന്റ് മേരീസ് സ്കൂളില്‍ ശതാബ്ദി സ്മാരക അഖില കേരള ഓണ്‍ലൈന്‍ പ്രസംഗ മത്സരം ‘വിസ്മയം 2021’ നടത്തും. സിലബസ് വ്യത്യാസമില്ലാതെ നാലു മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം.
വിഷയം: ‘കോവിഡാനന്തര സാമൂഹിക മാറ്റങ്ങൾ’. ഭാഷ മലയാളമായിരിക്കണം. സമയം: മൂന്നു മുതല്‍ നാലു മിനിറ്റുവരെ. 2001/-, 1501/-, 1001/- എന്നിങ്ങനെയാണ് സമ്മാനത്തുകകൾ. 2021 ജനുവരി ഒന്നാം തീയതി വൈകുന്നേരം അഞ്ചു മണിവരെ 9605019840 എന്ന നമ്പരില്‍ വീഡിയോ അയയ്ക്കാം. 6238486376.
അഖില കേരള ഓണ്‍ലൈന്‍ പ്രസംഗ മത്സരം
12:04 AM Dec 04, 2020 | Deepika.com